Sunday, December 13, 2009

MAR THOMA SLIBA

MAR THOMA SLIBA

Sliba or Cross is the principal symbol of the Christian religion, recalling the crucifixion and the resurrection of Iso Misiha and the redeeming benefits of His death and resurrection. The Sliba is thus a symbol of both Iso Misiha Himself and of the faith of Christians. The sign of the Sliba is an essential part of Christian life especially of the Liturgy. In ceremonial usage, making a sign of Sliba may be, according to the context, an act of profession of faith, a prayer, a dedication or a benediction.
There are many kinds of crosses in Christian world. The Mar Thoma Sliba (St.Thomas Cross), Greek Sliba, Latin Sliba, Patriarchal Sliba, Papal Sliba, Calvary Sliba, Russian Sliba, Celtic Sliba, Sliba of Triumph, Tau Sliba etc are some of them. It is according to the meaning given to a Sliba that it assumes a particular name, qualification and form. Although all kinds of crosses are acceptable and venerable in the universal Church, some Apostolic Churches use their own forms of the cross. Mar Thoma Nazranees have always the Sliba which has been designed according to their own theology. It is known as Mar Thoma Sliba.

On Dec:18 the Church of Mar Thoma Nazranees celebrates the feast of the “Miracle of Mar Thoma Sleeva/Sliba”. The Syriac word Mar Sliba means ‘one who is crucified or the Risen Lord’, i.e.; the one who has accomplished human salvation through the death on the cross and the victorious resurrection. Many ancient documents testify that Mar Thoma Sliba was venerated in all the churches and chapels of St. Thomas Christians. Those who hold that there existed no Mar Thoma Sliba but only the simple Cross in the pre-Diamber period should listen to what Antonio de Gouvea, a Portuguese historian, says about Mar Thoma Sliba in 1606:

“….the old churches were all built in pagoda fashion, but all, full of Crosses like those of St. Thomas miracle cross (at Mylapore) which is called St.Thomas Cross. Hence one can see how much older than Portuguese time is the veneration, love and shape of this cross. For the ancient churches built before, long before the coming of the Portuguese, were all ornamented with them, both painted and graven….”

According to an ancient local tradition, Mar Thoma Sleeha fell dead a martyr on this particular granite stone. The faithful kept it sacred and at a later stage the Sliba, the symbol of their faith, was engraved on it. Modern scholars fix the date of engraving somewhere around 650 AD. In the sixteenth century, as the western missionaries were digging the ground to reconstruct the church on Periyamala (St. Thomas mount), they happened to come across this special Cross. It was on March 23, 1547. When the construction was over, they fixed it to the rear wall of the main altar at the Eastern end. It remains there to the present day. On 18th December 1558 during the Gospel proclamation at the Holy Qurbana, this Sliba sweated blood and water. According to the testimony of the missionaries, the miracle was repeated for several years on the same date and in the same manner. They informed the Pope of this miracle and obtained permission from him to celebrate Dcember 18th as the Feast of Mylapore Cross’s apparition.

It is a historical fact that in the ancient Churches and houses of Mar Thoma Nazranees there were different forms of the Mar Thoma Sliba. Ancient models of the Mar Thoma Sliba are found in the Jacobite churches at Kottayam and Kadamattam and in the Mar Thoma Nazrani Sabha churches at Muttuchira, Alengad, Kothanellur and so on. Another important thing which is to be noted is that the term Sliba is given to persons (Slibakutty), places (Slibapuram) and Churches (Mar Sliba Pally) in our mother Church.

The Mar Thoma Sliba is the dynamic symbol of the death and resurrection of Iso Misiha in the Indian context. It proclaims the Theological, Christologoical, Pneumatological and Ecclesiological dimensions and specifications of Christian faith.
The Sliba without the figure of the Lord reveals fully the mystery of salvation. It reveals the three divine persons of the Holy Trinity, the work of creation by the Father, redemption by the Son, sanctification by the Holy Spirit, the Church which is the continuation of Christ, the Word of God which builds up the Church, the sacraments which are the acts of the Church and the final glorification of the Church.

Mar Thoma Sliba is an empty cross, namely, the cross without the dying figure of Iso Misiha. In imitation of the empty tomb, this empty Sliba symbolizes the resurrection of Iso Misiha.

The four tips of this Sliba are designed like blooming buds. A bud is always a symbol of new life. New life is restored to man in Jesus’ resurrection. Thus the shape of this Sliba itself proclaims the resurrection of Iso Misiha.

The Holy Spirit that descends upon the Mar Thoma Sliba is yet another symbol of resurrection. As St.Paul teaches, the Holy Spirit transforms Jesus’ flesh-body into Spirit body and thus quickens the dead Jesus Christ (Rom 8,11).

According to several scholars, this particular Sliba is erected upon a lotus. The lotus symbolizing Buddhism and the Sliba over it shows that Christianity was established in the land of the Buddha. The lotus flower in which the Sliba is situated can be understood as a cultural integration from Buddhism. Thus the Sliba erected on a lotus, is a living symbol of faith in the risen Lord, established in India.

The lotus in the Mar Thoma Sliba rests upon three steps. The symbolism of steps or ladders is evolved in Christianity in connection with biblical (Gen 28,12) and liturgical traditions. The three steps signify either heaven or Calvary.

Our forefathers were using this supreme sign of their Nazrani faith in every holy places because of the symbolic understanding of it. What is the situation of the Syro Malabarians today ? All their Churches, chapels, institutions and houses are again to be sealed, identified and sanctified by the living and the life-giving sign of the Mar Thoma Sliba. They are to use only this unique symbol of their faith in all kind of liturgical celebrations.
Chavarapuzha Jamesachan.

Sunday, October 11, 2009

MY DREAMS

1. THE SO CALLED SYRO-MALABAR CHURCH SHOULD CHANGE ITS NAME AS MATHOMA NAZRANI CHURCH.


2. THE MARTHOMA NASRANI CHURCH MUST BE A PATRIARCHAL CHURCH. THE HEAD AND FATHER OF THIS CHURCH SHOULD BE CALLED 'THE PATRIARCH' , THE GATE AND THE HEAD OF ALL INDIA.


3. THE RESTORATION OF THE OFFICE OF “ARKADAYAKON” IN THE MAR THOMA NAZRANI CHURCH [IN THE TRUE TRADITIONAL SENSE]


4. THE MAR THOMA NAZRANI CHURCH SHOULD GET ALL INDIA JURISDICTION AS SOON AS POSSIBLE.


5. THE LATIN HIERARCHY OF INDIA SHOULD HAND OVER THE “MYLAPPUR CENTRE” [CHINNAMALA AND PERIYAMALA] TO THE MAR THOMA NAZRANI CHURCH.


6. I DREAM ALWAYS ABOUT A DAY ON WHICH “ALL MAR THOMA NAZRANEES”[ MARTHOMA NAZRANI CHURCH, ORTHADOX, JACOBITE, ASSYRIANS OF INDIA, MALANKARA CATHOLICS] CELEBRATE THE HOLY RAZA TOGETHER, THE PATRIARCH OF MARTHOMA NAZRANI CHURCH AS THE MAIN CELEBRANT.


7. A TIME WHEN OUR BISHOPS AND PRIESTS KNOW THE IMPORTANCE OF ‘ VARTHAMANA PUSTHAKAM’ AND MAR YOUSEPH KARIATTIL AND PAREMMACKAL THOMA KATHANAR. A TIME WHEN OUR BISHOPS AND PRIESTS PRAYERFULLY ‘READ’ AND ‘MEDITATE’ AND ‘LIVE’ THE REAL ‘NAZRANI LIFE’ WHICH IS NARRATED IN THE ‘VARTHAMANA PUSTHAKAM’ .


CHAVARAPUZHA JAMESACHAN
EPARCHY OF KANJIRAPALLY

Monday, May 18, 2009

പാറേമ്മാക്കല്‍ തോമ്മാ കത്തനാര്‍


വിശുദ്ധനും പണ്ഡിതനും ധീരനും സര്‍വ്വോപരി മാതൃസഭയ്ക്കുവേണ്ടി ജീവിതം ഹോമിച്ച ശുദ്ധ നസ്രാണി പാറേമ്മാക്കല്‍ തോമ്മാ കത്തനാര്‍ കാലം ചെയ്തിട്ട്‌ 2009 മാര്‍ച്ച്‌ 20 ന്‌ ഇരുന്നൂറ്റി പത്തു വര്‍ഷം പൂര്‍ത്തിയായി. തളര്‍ച്ചയുടേയും പീഡനത്തിന്റേയും കാലഘട്ടത്തില്‍ നസ്രാണി സഭയെ പാറേമ്മാക്കല്‍ കത്തനാര്‍ ധീരമായി മുന്നോട്ട്‌ നയിച്ചു എന്നത്‌ കാലം മായിക്കാത്ത സത്യം. വിശുദ്ധിയുടേയും പാണ്ഡ്യത്യത്തിന്റേയും ധീരതയുടേയും ആത്മാര്‍ത്ഥതയുടേയും സഭാസ്നേഹത്തിന്റേയും കാര്യത്തില്‍ തോമ്മാ കത്തനാര്‍ മാര്‍ത്തോമ്മാ നസ്രാണി സഭയുടെ ആധുനീക നേതൃത്വത്തിന്‌ മാതൃകയും വെല്ലുവിളിയുമാണ്‌. ഓര്‍മ്മിക്കാന്‍ കടപ്പെട്ടവര്‍ മറക്കുമ്പോഴും അനുകരിക്കേണ്ടവര്‍ അവഗണിക്കുമ്പോഴും വിശ്വാസികള്‍ക്ക്‌ മാര്‍ഗ്ഗമായി ഉയര്‍ന്നു പ്രകാശിക്കുന്ന പുണ്യ പിതാവിന്റെ ഓര്‍മ്മയ്ക്കു മുന്‍പില്‍ സ്നേഹാഞ്ജലി!

പുണ്യ ജീവിതത്തിന്റെ ചെറു വിവരണം.

ഇന്നത്തെ കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലുള്ള കടനാട്‌ ഗ്രാമത്തിലെ പാറേമാക്കല്‍ കുടുംബത്തില്‍ കുരുവിള - അന്ന ദമ്പതിമാരുടെ നാലാമത്തെ സന്താനമായി 1736 സെപ്റ്റംബര്‍ 10 ന്‌ തോമ്മാ കത്തനാര്‍ ജനിച്ചു. മീനച്ചില്‍ ശങ്കരന്‍ കര്‍ത്താവിന്റെ പക്കല്‍ മൂന്നു വര്‍ഷം സംസ്കൃതവും കാനാട്‌ അയ്പു കത്തനാരുടെ പക്കല്‍ മൂന്നു വര്‍ഷം സുറിയാനിയും പഠിച്ച തോമ്മാ ആലങ്ങാട്‌ സെമിനാരിയില്‍ പുരോഹിത പഠനം നടത്തവേ ലത്തീന്‍, പോര്‍ട്ടുഗീസ്‌ ഭാഷകള്‍ വശമാക്കി. 1761-ല്‍ ശുശ്രൂഷാ പൗരോഹിത്യ പട്ടം സ്വീകരിച്ച തോമ്മാ കത്തനാര്‍ മാതൃ ഇടവകയായ കടനാട്ടില്‍ വികാരിയായി. 1778-1786 കാലഘട്ടത്തില്‍ കരിയാറ്റില്‍ യൗസേപ്പ്‌ മല്‍പാനോടൊപ്പം വിഖ്യാതമായ റോമാ ലിസ്ബണ്‍ യാത്രയും വര്‍ത്തമാന പുസ്തക രചനയും നടത്തി. 1786-ല്‍ കരിയാറ്റില്‍ മാര്‍ യൗസേപ്പ്‌ മെത്രാപ്പോലിത്തായുടെ ആകസ്മികവും അപ്രതീക്ഷിതവും അവിശ്വസനീയവുമായ വേര്‍പാടിനെ തുടര്‍ന്ന്‌ നസ്രാണികളുടെ ഗോവര്‍ണ്ണദോരായി നിയമിതനായി. 1790-ല്‍ ടിപ്പു സുല്‍ത്താന്റെ ആക്രമണം മൂലം വടയാറു പള്ളിയിലേയ്ക്ക്‌ ആസ്ഥാനം മാറ്റി. 1798-മുതല്‍ രോഗ ബാധിതനായി കടനാട്ടില്‍ വിശ്രമം. 1799 മാര്‍ച്ച്‌ 20 ന്‌ നിത്യ വിശ്രമത്തിലേയ്ക്ക്‌ വിളിക്കപ്പെട്ട തോമ്മാ കത്തനാരുടെ ഭൗതീകാവശിഷ്ടം രാമപുരം പഴയപള്ളിയുടെ മദ്ബഹയില്‍ അടക്കം ചെയ്തിരിക്കുന്നു.

പാറേമ്മാക്കല്‍ തോമ്മാകത്തനാരുടെ പ്രസിദ്ധീകരിക്കാത്ത കൃതികള്‍ .

1, മിശിഹാനുകരണം- തര്‍ജ്ജമ
2, ലത്തീന്‍- തമിഴ്‌- മലയാള സംസ്കൃത സമശബ്ദനിഘണ്ടു.(Synonymous Dictionary)
3, പുതിയ നിയമം - തര്‍ജ്ജമ
4, പഴയനിയമം- ഭാഗിക തര്‍ജ്ജമ.
5, മനുഷ്യാത്മാവ്‌
6, സ്വര്‍ഗ്ഗം അഥവാ പാരത്രിക സുഖം.
7, മനുഷ്യ ജീവിതം പുല്‍ക്കൊടിക്കു തുല്യം.
8, കൊടുങ്ങല്ലൂരും മാര്‍ത്തോമ്മ ശ്ലീഹായും.
9, ഭാരതമക്കള്‍
10, ഇന്ത്യ ഇന്ത്യാക്കരുടേത്‌.
11, മലയാറ്റൂര്‍ മലമുകളിലെ പൊന്നും കുരിശ്‌.
12, മലയാറ്റൂര്‍ മലമുകളിലെ കാല്‍പ്പാദം.
13, മലയാറ്റൂര്‍ മലമുകളിലെ അത്ഭുതനീരുറവ.
14, പെരിയ മലയിലെ തോമ്മാശ്ലീഹായുടെ അത്ഭുതങ്ങള്‍.
15, ചിന്നമലയിലെ തോമ്മാ ശ്ലീഹായുടെ അത്ഭുതങ്ങള്‍.
16, തോമ്മാ ശ്ലീഹായുടെ മരണവും കബറടക്കവും.

[ വിവരങ്ങള്‍ക്കു കടപ്പാട്‌; വര്‍ത്തമാന പുസ്തകം,OIRSI, കോട്ടയം, 1989, പേജ്‌, 538]

വര്‍ത്തമാന പുസ്തകം

വര്‍ത്തമാന പുസ്തകവുമായി ബന്ധപ്പെട്ടേ തോമ്മാ കത്തനാരേക്കുറിച്ച്‌ പറയാനാകൂ. വര്‍ത്തമാനപ്പുസ്തകത്തില്‍ നിന്നു വേറിട്ട്‌ തോമ്മാ കത്തനാരെ മനസ്സിലാക്കാനോ തോമ്മാ കത്തനാരെ മാറ്റി നിറുത്തി വര്‍ത്തമാനപ്പുസ്തകത്തെ പഠിക്കാനോ സാധ്യമല്ല.


മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യ കൃതിയെന്ന നിലയില്‍ പേരും പെരുമയും നേടിയതാണ്‌ വര്‍ത്തമാനപ്പുസ്തകം. അതിന്റെ രചയിതാവ്‌ എന്ന പേരില്‍ വായനാലോകത്ത്‌ കത്തനാര്‍ സുപരിചിതനുമാണ്‌. എന്നാല്‍ കത്തനാരുടേയും വര്‍ത്തമാനപ്പുസ്തകത്തിന്റേയും മഹത്വം ഈ വിശേഷണങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഭാഷാ ചരിത്ര സാഹിത്യകാരന്മാര്‍ പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രസക്തിയില്‍ ബോധ്യമുള്ളവരാണെങ്കിലും ആധുനീക സഭാ പണ്ഡിതന്മാര്‍ ഇതിന്റെ മൂല്യം ശരിയാം വണ്ണം മനസ്സിലാക്കിയിട്ടില്ല എന്നു വേണം പറയാന്‍.

1785 ഏപ്രില്‍ 20- ന്‌ ആരംഭിച്ച്‌ 1786 മേയ്‌ ഒന്നിന്‌ അവസാനിക്കുന്ന ലിസ്ബണ്‍ ഗോവാ കപ്പല്‍ യാത്രാ സന്ദര്‍ഭത്തിലാണ്‌ ഈ ഗ്രന്ഥ രചനയുടെ സിംഹഭാഗവും നിര്‍വ്വഹിക്കപ്പെട്ടത്‌ എന്നു കരുതാം. രണ്ട്‌ നൂറ്റാണ്ട്‌ മുന്‍പെഴുതിയ ഈ കൃതി ഇന്നത്തെ ഭാഷയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭാഷ ക്ലിഷ്ടമായി ആരംഭത്തില്‍ തോന്നുമെങ്കിലും പരിചയിച്ചു കഴിയുമ്പോള്‍ എളുപ്പമുള്ളതായി അനുഭവപ്പെടും. സഭാ ചരിത്രപരമായി നോക്കുമ്പോള്‍ വര്‍ത്തമാനപ്പുസ്തകം വലിയ ഒരു നിധിയാണ്‌. 1773 മുതല്‍ 1786 വരെയുള്ള കാലഘട്ടത്തെയാണ്‌ പ്രധാനമായും വര്‍ത്തമാനപ്പുസ്തകത്തില്‍ വിവരിക്കുന്നത്‌. അത്യന്തം രസകരവും വിജ്ഞാനപ്രദവുമായ ഒരു യാത്രാ വിവരണം എന്നതിനു പുറമേ അത്‌ കരുത്തുറ്റൊരു വിപ്ലവേതിഹാസമാണ്‌. നസ്രാണി സഭയുടെ വിദേശ മേല്‍ക്കോയ്മയും ചൂഷണങ്ങളും സ്വയം ഭരണത്തിനുവേണ്ടിയുള്ള ആവേശം നിറഞ്ഞ പോരാട്ടങ്ങളും സംഘര്‍ഷങ്ങളുമെല്ലാം ഇതിലെ പ്രതിപാദ്യ വിഷയമാണ്‌. തങ്ങളുടെ ജാതിയും സമുദായവും സുറിയാനിയാണ്‌ എന്നു ധീരമായി പറയുന്ന പാറേമ്മാക്കലച്ചനെയാണിവിടെ നാം കാണുക.

ഈ പുസ്തകമെഴുതിയ പാറെമ്മാക്കലച്ചന്‍ എത്ര വല്യ കുശാഗ്ര ബുദ്ധിയായിരുന്നു, എന്തു വലിയ സമുദായിക സ്നേഹിയായിരുന്നു, എത്ര വലിയ ആത്മാഭിമാനമാണ്‌ അദ്ദേഹത്തെ നയിച്ചിരുന്നത്‌, തന്റേയും തന്റെ സമുദായത്തിന്റേയും സഭാത്മക വ്യക്തിത്ത്വത്തേപ്പറ്റി എത്ര വലിയ ഉള്‍ക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നു, സുറിയാനിസഭയ്ക്ക്‌ ഭാരതത്തിലും സാര്‍വ്വത്രിക സഭയിലുമുള്ള സ്ഥാനത്തെപ്പറ്റി എത്ര ആഴമായ അവബോധം അദ്ദേഹത്തിനുണ്ടായിരുന്നു, എത്ര കൃത്യമായ രീതിയിലാണ്‌ സ്ഥലകാലങ്ങളേയും വ്യക്തികളേയും അദ്ദേഹം അപഗ്രഥിക്കുന്നത്‌ , എത്ര വലിയ ആശകളും പ്രതീക്ഷകളുമാണ്‌ അദ്ദേഹത്തെ നയിച്ചിരുന്നത്‌ എന്തു മാത്രം ത്യാഗങ്ങളാണ്‌ കരിയാറ്റിയും ഗോവര്‍ണ്ണദോരും മാതൃസഭയ്ക്കുവേണ്ടി സഹിച്ചത്‌ എന്നെല്ലാം വര്‍ത്തമാനപ്പൂസ്തകം ശ്രദ്ധിച്ചു വായിക്കുന്നവര്‍ക്കു മനസ്സിലാകും. വിദേശ മിഷണറിമാര്‍ തന്റെ സഭയെ പീഡിപ്പിക്കുന്നതും വിവേചനയ്ക്കു വിധേയമ്മാക്കുന്നതും കണ്ട അദ്ദേഹം പ്രവാചകനേപ്പോലെ ധാര്‍മ്മിക രോക്ഷം കൊണ്ടു. ശക്തമായ ഭാഷയില്‍ അക്രമത്തേയും അനീതിയേയും അദ്ദേഹം ചേറുത്തു. ഏതു തലത്തിലും മിഷണറിമാരേക്കാള്‍ ഒട്ടും പിന്നിലല്ല നസ്രാണി സമുദായം എന്ന്‌ അദ്ദേഹം ദൃഢമായി പ്രഖ്യാപിച്ചു.

വത്തിക്കാന്‍ കൗണ്‍സിലിന്റെ സഭാത്മക കാഴ്ചപ്പാട്‌ കൗണ്‍സലിന്‌ വളരെയേറെക്കൊല്ലം മുന്‍പേ അദ്ദേഹം പ്രഖ്യാപിച്ചു.പാറേമാക്കല്‍ തോമ്മാ കത്തനാരും കരിയാറ്റില്‍ യൗസേപ്പ്‌ മല്‍പ്പാനും വിദേശ പര്യടനത്തിന്‌ പോയവരല്ല. അന്നത്തെ സഭാകേന്ദ്രങ്ങളില്‍ ഇവിടുത്തെ ദൈവജനത്തിന്റെ നിവേദനവുമായി പോയവരാണ്‌. തങ്ങളെ റോമ്മാ യാത്രയയക്കാന്‍ പള്ളികളിലെ മുണ്ടുമുറികള്‍( ഉപകരണങ്ങള്‍) പോലും വിറ്റ്‌ പണമുണ്ടാക്കിയ സ്വജനങ്ങളുടെ പക്ഷം ആ യാത്രയെ സംബന്ധിച്ച വിശദമായ ഒരു ചിത്രം കൊടുക്കാന്‍ ബധ്യതയുണ്ട്‌ എന്ന വിധേയത്വ ബോധത്തില്‍ നിന്നാണ്‌ വര്‍ത്തമാനപ്പുസ്തകം എഴുതാന്‍ തോമ്മാകത്തനാര്‍ക്ക്‌ ഉത്തേജനം ലഭിച്ചതെന്ന് അദ്ദേഹം എഴുതിയ പ്രസ്താവനയില്‍ നിന്നു തന്നെ വ്യക്തമാണ്‌. എല്ലാ കാര്യങ്ങളും വിശദമായും സത്യ സന്ധമായും അദ്ദേഹം എഴുതുന്നു. തങ്ങള്‍ക്കു പറ്റിയ അമളികള്‍ പോലും മറച്ചു വയ്ക്കുന്നില്ല. നേരിട്ട്‌ ബോധ്യം വരാത്ത ഒരു കാര്യവും അദ്ദേഹം രേഖപ്പെടുത്തുന്നില്ല.

സ്വപ്നങ്ങള്‍

‍ചില സ്വപ്നങ്ങള്‍ ഞാനും കാണാറുണ്ട്‌. മോഹങ്ങളും അതിമോഹങ്ങളുമായി തോന്നിയേക്കാവുന്ന സ്വപ്നങ്ങള്‍. മാര്‍ത്തോമ്മാ നസ്രാണിസഭയിലെ വൈദിക പരിശീലന കേന്ദ്രങ്ങളില്‍ വര്‍ത്തമാനപ്പുസ്തകം പാഠ്യപുസ്തകമാകുമെന്ന സ്വപ്നം. നമ്മുടെ സഭയിലെ വൈദികരെല്ലാം പട്ടം കിട്ടുന്നതിനുമുന്‍പുള്ള കാലഘട്ടത്തില്‍ ഒരു പ്രാവശ്യമെങ്കിലും വര്‍ത്തമാനപ്പുസ്തകം വായിച്ചിരുന്നുവെങ്കില്‍ എന്ന മോഹം. നമ്മുടെ സഭയെ നയിക്കുന്ന മെത്രാന്മാര്‍ എല്ലാ ദിവസവും വര്‍ത്തമാനപ്പുസ്തകം ധ്യാനവിഷയമാക്കിയിരുന്നുവെങ്കില്‍ എന്ന അതിമോഹം. കാരണം തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ പാറേമാക്കല്‍ തോമ്മാ കത്തനാര്‍ അനുകരിക്കപ്പെടേണ്ട ഒരു മാതൃകയാണ്‌.

യൂറോപ്യന്‍ മിഷണറിമാര്‍ ഇല്ലെങ്കില്‍ ഇവിടെ സഭയുടേതായ പ്രവര്‍ത്തനങ്ങളൊന്നും നടക്കില്ല എന്ന പോര്‍ട്ടുഗീസ്‌ പാതിരിമാരുടെ വാദത്തിനു മറുപടിയായി തോമ്മാ കത്തനാര്‍ പറയുന്ന വാക്യം എഴുതികൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കുന്നു.

"നീയും നിന്റെ ജാതിയൊക്കെയും മര്‍ഗ്ഗം എന്നും ഈശോ മിശിഹാ എന്നും ഉള്ള കെള്‍വി കേള്‍ക്കുന്നതിനു മുന്‍പില്‍ മലങ്കര വിശ്വസികളും പട്ടക്കാറരും മെത്രാന്മാരും ഉണ്ടായിരുന്നു എന്നതിന്‌ സംശയമേ ഇല്ല. അതിന്റെ പരമാര്‍ത്ഥം നമ്മുടെ മലങ്കര ഇടവകയില്‍ ഉള്ള പള്ളികളുടെ അവസ്ഥ സൂക്ഷിച്ചാല്‍ അറിയാം. അതെന്തെന്നാല്‍ നമ്മുടെ എടത്തുള്ള പള്ളികളില്‍ ഏറിയ കൂറും ആയതില്‍ വലിയ ഇടവകപ്പള്ളികളും നിനക്കും നിന്റെ കാരണവന്മാര്‍ക്കും മലങ്കര എന്ന കേട്ടുകേള്‍വി ഉണ്ടാകുന്നതിന്‌ മുന്‍പില്‍ പണിചെയ്തിരിക്കുന്നതത്രേ ആകുന്നു എന്ന് നമ്മുടെ മലങ്കരെയുള്ളവര്‍ എല്ലാവര്‍ക്കും നിനക്കു തന്നേയും പ്രസിദ്ധമായിരിക്കുന്ന കാര്യമത്രെ ആകുന്നു....."(വര്‍ത്തമാനപ്പുസ്തകം, പേജ്‌-418)

Sunday, April 26, 2009

When does the “Transubstantiation” take place in the Holy Qurbana ???’’

First of all the Economy of Salvation is a mystery, a mystery of salvation. The creation, incarnation, death and resurrection of Jesus , the church etc are all to be understood through the eyes of mystery. Qurbana is a mystery. It is because of that we the Nazranees use the word Raza for the Eucharistic celebration. The syriac word raza means mystery. Mystery is that which cannot be explained humanly. The holy Qurbana cannot be understood fully by reason. Human arguments can never explain the real presence of Christ in the Holy Qurbana. We can see that by looking at how much time Jesus takes to explain the mystery of Qurbana.(John 6). After the instruction about Qurbana many disciples left Him because they did not grasp it. We can understand only that which He reveals.

The interpreters of eastern liturgies highlight the ‘Epiclesis’. The epiclesis is that part of the Qurbana in which the priest calls upon the Holy Spirit to bless the offerings and prays that they may become the body and blood of our lord Jesus Christ. The western liturgy attributes more importance to the ‘words of Institution’. The institution narrative is that part of the Qurbana in which the priest recites the so called words of institution of Qurbana (…this is my body,,, this is my blood….) over the elements of bread and wine. The Eastern churches teach also that the bread and wine mysteriously become the body and blood of Christ sometime during the whole Anaphora (Quudasa, Eucharistic prayer). Here comes the importance of the Mar Thoma Nazrani Church (Syro Malabar Church) and its liturgy. The liturgical theology of our church is beyond all these. We have to note two points here.

1. At present we use the Anaphora of Mar Addai and Mar Mari. In the original text we cannot find the “words of institution”.

2. Even before the Anaphora we call the bread and wine the body and blood of Christ. Eg.’Misiha Karthavin thirumey ninavumitha……….., nammude karthaveeso Misihayude thirusarreram kondu e peelasa roosma cheyyapedunnu……….etc.

These all highlight how much importance our forefathers gave to the concept of mystery. For them the whole Qurbana is important from its very beginning (Puqdhanakon) to its end ( the final Amen). Transforming the bread and wine into the body and blood of Christ is the work of the Holy Spirit. We are just tools. That is why the Church says people should participate in the Qurbana from the very beginning to the very end. That is why the Church insists that every prayer of the Qurbana is important and any celebrant or participant is not allowed to skip or add to the prayers according to their whims and fancies. At any time in the Qurbana the ‘transubstantiation’ can be seen as taking place. It is the work of the Holy Spirit and it is a great Mystery.

Saturday, April 11, 2009

ഉയിര്‍പ്പുകാല ചിന്തകള്‍

വിശ്വാസത്തിന്റെ ആഘോഷവും പ്രഘോഷണവുമാണ്‌ ആരാധനാക്രമം. സഭയുടെ സത്യവിശ്വാസം എന്താണെന്ന് മനസ്സിലാക്കാന്‍ അതിന്റെ ആരാധനാക്രമാനുഷ്ഠാനങ്ങളിലേയ്ക്ക്‌ തിരിഞ്ഞാല്‍ മതി. രക്ഷണീയ കര്‍മ്മത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഒരു ആണ്ടുവട്ടത്തില്‍ മുഴുവന്‍ അനുസ്മരിക്കുന്ന രീതിയിലാണ്‌ സഭ ആരാധനാക്രമ കാലങ്ങള്‍ രൂപീകരിച്ചിരിക്കുക. ഓരോ വ്യക്തി സഭയുടേയും കൂദാശാനുഷ്ഠാനങ്ങളും യാമപ്രാര്‍ത്ഥനകളും ആ സഭയുടെ സത്യവിശ്വാസ പ്രഘോഷണമാണ്‌ കാണിക്കുക. ഈശോ കേന്ദ്രീകൃതമായ രക്ഷണീയ കര്‍മ്മം മുഴുവന്‍ ഒരു ആരാധനാക്രമ വര്‍ഷത്തില്‍ അനുസ്മരിച്ച്‌ ധ്യാനിച്ച്‌ വിശ്വാസത്തില്‍ വളരാനിടയാകത്തക്ക രീതിയിലാണ്‌ പൗരസ്ത്യ സുറിയാനി യാമപ്രാര്‍ത്ഥനകളുടെ സംവിധാനം. പൗരസ്ത്യ്‌ സുറിയാനി ആരാധനാക്രമം ഉപയോഗിക്കുന്ന സീറോ മലബാര്‍ സഭയുടെ യാമപ്രാര്‍ത്ഥനകളിലും (ഉറവിടങ്ങളോട്‌ നൂറു ശതമാനം നീതി പുലര്‍ത്തുന്നില്ലയെങ്കിലും) ഈ പ്രത്യേകത കാണാം. യാമപ്രാര്‍ത്ഥനകള്‍ മുഴുവന്‍ വി.ഗ്രന്ഥാധിഷ്ഠിതവും സഭാപിതാക്കന്മാരുടെ ധ്യാനചിന്തകളും കൊണ്ട്‌ നിറഞ്ഞതുമാണ്‌.സീറോ മലബാര്‍ സഭയുടെ യാമപ്രാര്‍ത്ഥനകളില്‍ (ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്ന റംശാ, ലെലിയാ, സപ്രാ) ഇത്‌ സ്പഷ്ടമാണ്‌.ഓരോ പ്രാര്‍ത്ഥനയും വി. ഗ്രന്ഥവാക്യങ്ങളാല്‍ നിറഞ്ഞതാണ്‌. മാര്‍ അപ്രേമിനെപോലുള്ള സഭാപിതാക്കന്മാരുടെ ദൈവശാസ്ത്ര ചിന്തകളാല്‍ സമ്പന്നവുമാണിത്‌.

ഉയിര്‍പ്പുകാലത്തില്‍ സീറോമലബാര്‍ സഭ യാമപ്രാര്‍ത്ഥനകളിലൂടെ പ്രഘോഷിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന വിശ്വാസ സത്യങ്ങള്‍ ഏവയെന്നു നോക്കാം.
1. ദൈവം വെളിച്ചത്തെ സൃഷ്ടിച്ചത്‌ ആഴ്ചയിലെ ആദ്യദിനത്തിലാണ്‌. ഈശോ ഉയിര്‍ത്തതും ആഴ്ചയിലെ ആദ്യദിനത്തില്‍ തന്നെ.(ഞായര്‍ റംശാ,ഓനീസാ ദക്ക്ദം)

2. മിശിഹാ ക്രൂശിതനായതും മൃത്യുവരിച്ചതും മാനവ രക്ഷയ്ക്കായിട്ടാണ്‌.(ഞായര്‍, റംശാ,ഓനീസാ ദക്ക്ദം)

3.ഉത്ഥാനം വഴി മിശിഹാ, പറുദീസാ നരനു തുറന്നുകൊടുത്തു.(ഞായര്‍, രംശാ, ഓനീസാ ദ്‌ വാസര്‍)

4. ഈശോ മരണത്തെ തന്റെ മരണത്താല്‍ വിജയിച്ചു.(ഞായര്‍,റംശാ, ഓനീസാ ദ്‌ വാസാലിക്കേ)

5. ജ്ഞാനസ്നാന ജലം ആയുസ്സിന്റെ വഴി നല്‍കുന്നു.(ഞായര്‍, റംശാ, ദ്‌ വാസാലിക്കേ)

6. മിശിഹാ സഭയുടെ ശിരസ്‌(ഞായര്‍, ലെലിയാ, ഓനീസാ ദ്‌ മൗത്വാ)

7. മിശിഹാ സ്വര്‍ഗ്ഗത്തിനും മനുഷ്യനുമിടയിലെ മദ്ധ്യസ്ഥന്‍,തെറ്റില്‍ വീണ മനുഷ്യനെ പുത്രനേപ്പോലെ
സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചവന്‍ മിശിഹാ.(ഞായര്‍, ലെലിയാ, തെശ്ബോഹത്താ)

8. ദൈവിക രാജ്യം നിലനിര്‍ത്താന്‍ ധനാശ്രയമരുത്‌.(തിങ്കള്‍, റംശാ, ഓനീസാദ്‌ റംശാ)

9. സഭയുടെ അജപാലനദൗത്യം.(തിങ്കള്‍, റംശാ, ഓനീസാ ദ്‌ റംശാ)

10. മാമ്മോദീസാ വഴി നാം മിശിഹായുടെ മരണത്തിലും ഉത്ഥാനത്തിലും പങ്കുകാരാകുന്നു.(തിങ്കള്‍,റംശാ, സ്ലോസാ)

11. ലോകാന്ത്യം വരെ മിശിഹാ നമ്മോടൊത്തുണ്ട്‌.( തിങ്കള്‍, ലെലിയാ, ഓനീസാ ദ്‌ മൗത്വാ)

12. മിശിഹാ മനുജകുലത്തിന്റെ രക്ഷകന്‍, യഥാര്‍ത്ഥ വാതില്‍, പിതാവിന്റെ സന്നിധിയില്‍ നമ്മുടെ ബലികളും പ്രാര്‍ത്ഥനകളും കരേറ്റുന്ന മദ്ധ്യസ്ഥന്‍.(തിങ്കള്‍, ലെലിയാ, ഓനീസാ ദ്‌ മൗത്വാ)

13.നാം മിശിഹായുടെ സ്നേഹിതന്മാര്‍, അതിനാല്‍ തന്നെ മിശിഹായുടെ നാമത്തില്‍ പിതാവിനോട്‌ ചോദിക്കുന്നതെന്തും അവിടുന്ന് നമ്മുക്ക്‌ നല്‍കും. (തിങ്കള്‍, ലെലിയാ, ഓനീസാ ദ്‌ മൗത്വാ)

14. മിശിഹാ പുതിയ കുഞ്ഞാട്‌. പഴയനിയമത്തിലെ കുഞ്ഞാടിന്റെ രക്തം ഇസ്രായേലിന്‌ മോചനമേകിയെങ്കില്‍ പുതിയ കുഞ്ഞാടായ മിശിഹായുടെ രക്തം മനുഷ്യവംശത്തെ തെറ്റില്‍ നിന്നും മോചിപ്പിച്ചു.(ചൊവ്വാ, റംശാ, ഓനീസാ ദ്‌ ക്കദം)

15.ഈശോ നിത്യ പുരോഹിതന്‍.(ചൊവ്വാ, റംശാ, ഓനീസാ ദ്‌ വാസര്‍)

16.ഈശോ ബലിയും ഇടയനും(ചൊവ്വാ, ലെലിയാ, ഓനീസാ ദ്‌ മൗത്വാ.)

17. യൗനാന്‍ പ്രവാചകന്‍ മത്സ്യത്തിനുള്ളില്‍ മൂന്നു ദിവസം കഴിഞ്ഞതുപോലെ ഈശോയും അഴുകാത്ത ശരീരവുമായി മൂന്നു ദിവസം കുഴിമാടത്തില്‍ കഴിച്ചുകൂട്ടി.(ചൊവ്വാ, ലെലിയാ, ഓനീസാ ദ്‌ മൗത്വാ)

18. ഈശോയുടെ ഉത്ഥാനത്തില്‍ മരണം കരയുന്നു, സാത്താന്‍ ദുഃഖിക്കുന്നു. സഭ ആഹ്ലാദിക്കുന്നു.സൃഷ്ടികള്‍ സന്തോഷിക്കുന്നു.(ചൊവ്വാ, ലെലിയാ, തെശ്ബോഹത്താ)

19. കന്യക രക്ഷകന്‌ ജനനമേകി. വീണ്ടുമൊരു ജനനം ഉത്ഥാനത്താല്‍ പാതാളം രക്ഷകന്‌ നല്‍കി.(ബുധന്‍, റംശാ, ഓനീസാ ദ്‌ ക്കദം)

20. മറിയം ശിശുവായ മിശിഹായെ കൈകളില്‍ വഹിച്ചതുപോലെ കുര്‍ബാനയില്‍ പുരോഹിതര്‍ ഈശോയെ സംവഹിക്കുന്നു.(ബുധന്‍, റംശാ, ഓനീസാ ദ്‌ റംശാ)

21. ഉത്ഥാനത്താല്‍ മരണമകന്നുപോയി. ഇരുളിന്റെ ശക്തി നശിച്ചു. നരക പിശാചിന്റെ കെണിയില്‍ നിന്നും മര്‍ത്യന്‍ മോചിതനായി.( വ്യാഴം, ലെലിയാ, ഓനീസാ ദ്‌ മൗത്വാ)

22.ഉത്ഥാനത്താല്‍ മര്‍ത്ത്യനു ശാശ്വതജീവന്‍ ലഭിച്ചു. (വെള്ളി റംശാ, ഓനീസാ ദ്ക്ക്ദം)

23. ഉത്ഥാനത്താല്‍ ആദിപിതാവായ ആദത്തില്‍ മിശിഹാ കൃപ തൂകി. മരണവും പാപവുമൊരുപോലെ മിശിഹായുടെ ഉത്ഥാനത്താല്‍ പരാജിതരായി.(വെള്ളി, റംശാ, ഓനീസാ ദ്‌ റംശാ)

24.നമ്മുക്ക്‌ നിത്യ ജീവന്‍ ലഭിക്കുന്നത്‌ മിശിഹായോടൊത്ത്‌ മരണം വരിക്കുമ്പോഴാണ്‌. (വെള്ളി, ലെലിയാ, ഓനീസാ ദ്‌ മൗത്വാ)

25. മരണത്തെ നിഹനിക്കുവാനുള്ള ആയുധം സ്ലീവാ.( വെള്ളി, ലെലിയാ, ഓനീസാ ദ്‌ മൗത്വാ)

26. സ്ലീവായില്‍ ദൈവികശക്തി വിളങ്ങുന്നു, വിജയിക്കുന്നു. (ശനി, റംശാ, ഓനീസാ ദ്ക്ക്ദം)

27. സകല ജനത്തിനും ജീവന്‍ നല്‍കും സ്ലീവാ ശിരസ്സിലണിയുന്ന മനുഷ്യന്‍ ദൈവാനുഗ്രഹ സമ്പന്നനാണ്‌. സ്ലീവായില്‍ വിശ്വാസമര്‍പ്പിക്കുന്ന മനൂജന്‍ ജീവന്‍ കണ്ടെത്തും.( ശനി, റംശാ, ഓനീസാ ദ്‌ വാസര്‍)

28. മിശിഹാ സ്ലീവാ വഴി മനുജന്‌ ജീവന്‍ നല്‍കി.സ്ലീവാ നേടിയ വിജയം മൂലം മൃതിയുടെ ശക്തി ക്ഷയിച്ചു. സ്ലീവാ രക്ഷയും ജീവനും നല്‍കുന്നു. മൂശ മരുഭൂമിയിലുയര്‍ത്തിയ നാഗം മൃതിഭയമകറ്റി. ഗാഗുല്‍ത്തായിലുയര്‍ത്തപ്പെട്ട സ്ലീവാ മൃതിയുടെ മൃതിയായിത്തീര്‍ന്നു. (ശനി, റംശാ, ഓനീസാ ദ്‌ റംശാ)

29. മിശിഹാ സ്ലീവായാല്‍ പാപത്തെ നിഹനിച്ചു.(ശനി, സപ്രാ, ഓനീസാ ദ്‌ സപ്രാ)

സീറോ മലബാര്‍ സഭ ഉയിര്‍പ്പുകാലത്തില്‍ യാമപ്രാര്‍ത്ഥനയിലൂടെ പ്രഘോഷിക്കുന്ന വിശ്വാസ സത്യങ്ങളില്‍ ചിലത്‌ മാത്രമാണ്‌ മുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്‌. വിശ്വാസ സത്യങ്ങളാല്‍ നിറഞ്ഞ യാമ പ്രാര്‍ത്ഥനകള്‍ ഒരു കടല്‍പോലെയണ്‌. അവയില്‍ നിന്നും മുത്തുകളും പവിഴങ്ങളുമാകുന്ന ദൈവശാസ്ത്ര ചിന്തകള്‍ ധാരാളം കോരിയെടുക്കേണ്ടിയിരിക്കുന്നു.

Monday, February 23, 2009

നോമ്പുകാലവും ഭക്ഷണ വര്‍ജ്ജനവും

നോമ്പുകാലചിന്തകള്‍- പാഠം ഒന്ന്
രാധനാ വത്സരത്തില്‍ പ്രായ്ശ്ചിത്തത്തിനും ജീവിത നവീകരണത്തിനുമുള്ള പ്രത്യേക കാലമാണ്‌ വലിയ നോമ്പ്‌. 'സൗമ്മാ റമ്പാ' എന്നാണ്‌ സുറിയാനിയില്‍. നോമ്പ്‌ എന്ന വാക്കിന്‌ മിതാഹാരവ്രതം, ഉപവാസം എന്നൊക്കെയാണ്‌ അര്‍ത്ഥം. മതപരമായ ലക്ഷ്യത്തോടെ ആത്മശുദ്ധിയ്ക്കായി പൂര്‍ണ്ണ മനസ്സാല്‍ ഭഷണത്തില്‍ നിന്ന് വിരമിക്കുന്നതിനെ നാം നോമ്പ്‌ എന്ന് വിളിക്കുന്നു.
പഴയനിയമത്തില്‍
ഉപവാസത്തിന്റേയും മാംസവര്‍ജ്ജനത്തിന്റേയും അടിസ്ഥാനം സൃഷ്ടിയുടെ പുസ്തകത്തില്‍ കാണാം. പൗരസ്ത്യ പാരമ്പര്യമനുസരിച്ച്‌ ദൈവകല്പനയുടെ ലംഘനത്തോടൊപ്പം ഭോജന പ്രിയവും ആദാമിന്റെ തെറ്റില്‍ ഉള്‍പ്പെടുന്നു.
"ആദാം ഏദനില്‍ വച്ച്‌ തെറ്റ്‌ ചെയ്യാനുപയോഗിച്ച അതേ ആയുധത്താല്‍ നമ്മുടെ കര്‍ത്താവ്‌ തെറ്റിനെ തോല്പ്പിച്ചു. കനി തിന്നാനുള്ള മോഹത്താല്‍ ആദാം തെറ്റിലകപ്പെട്ടു. ഭക്ഷണത്താലെ വഴിതെറ്റിച്ച ദുഷ്ടനെ (സാത്താനെ) ഭക്ഷണത്തില്‍ നിന്നകന്നുള്ള ഉപവാസം വഴി മിശിഹാ തോല്‍പ്പിച്ചു." (മാര്‍ അപ്രേം)
പലരീതികളിലുള്ള ഉപവാസം പഴയ നിയമത്തില്‍ ഉണ്ട്‌. മരിച്ച ആളിനോട്‌ ആദരവ്‌ കാണിക്കാനായി ഉപവസിക്കുന്ന രീതിയുണ്ടായിരുന്നു. സാവൂളിന്റെ മരണശേഷം യാബെഷ്ഗിലയാദ്‌ നിവാസികള്‍ ഏഴ്‌ ദിവസവും (1സാമു; 31/13) ദാവീദും അനുയായികളും സന്ധ്യവരെയും ഉപവസിച്ചു. (2സാമു1/12). ക്ലേശങ്ങളില്‍ നിന്ന് മോചനം ലഭിക്കാനുള്ള ഉപവാസമാണ്‌ വേറൊന്ന്. ചെയ്ത തെറ്റിന്‌ ശിക്ഷയുണ്ടാകുമെന്ന് അറിവ്‌ ലഭിച്ചപ്പോള്‍ ആഹാബ്‌ ചാക്ക്‌ വസ്ത്രം ധരിച്ച്‌ ഉപവസിച്ചു (1രാജാ; 21/27). യഹൂദജനത്തിന്‌ ജീവനാശം സംഭവിക്കാന്‍ പോകുന്നുവെന്നറിഞ്ഞ എസ്തേര്‍ എല്ലാവരും മൂന്നുദിവസം ഉപവസിക്കണമെന്ന് ആഹ്വാനം ചെയ്തു. (എസ്തേ; 4/16).
അത്യാവശ്യ നാളുകളില്‍ സമൂഹം മുഴുവനും ഉപവസിക്കുന്നതും പഴയ നിയമത്തില്‍ കാണാം. (ന്യായ; 20/26, 1സാമു;7/6, യോഹ3/5).ദൈവസാമിപ്യമനുഭവിക്കുന്നതിനായി മൂശ നാല്പത്‌ ദിവസം ഉപവസിച്ചു.(പുറ;24/18, 34/28, നിയമ;9/18).
ദാനിയേല്‍ മൂന്നാഴ്ച ഉപവസിച്ചു (ദാനി;10/2). ഏലിയായുടെ ഉപവാസവും നാല്പത്‌ ദിവസത്തോളം നീണ്ടു. (രാജാ;19/8-9)

Saturday, February 14, 2009

സന്ന്യാസ ചിന്തകള്‍: പാഠം ഒന്ന്: അനുസരണം


നുസരണമാണ്‌ സന്ന്യാസത്തിന്റെ അടയാളങ്ങളില്‍ ഒന്ന്. ഇഷ്ടം നിറവേറ്റലാണ്‌ അനുസരണം. പിതാവിന്റെ ഇഷ്ടം നിറവേറ്റിയാണ്‌ ഈശോ അനുസരണം കാട്ടിയത്‌. ( യോഹ: 4,34). അനുസരണക്കേട്‌ കാട്ടാത്ത കര്‍ത്താവാണ്‌ പൂര്‍ണ്ണനായ സന്ന്യാസി. അനുസരണം പ്രാപിച്ച്‌ സന്ന്യാസിയായവളാണ്‌ മര്‍ത്ത മറിയം. ദൈവേഷ്ടം നിറവേറ്റാന്‍ മറിയം അനുസരണത്തിന്റെ വഴിയേ നടന്നു.(ലൂക്കാ:1,38). ഈശോയുടെ ഇഷ്ടം നടപ്പിലാക്കലായിരുന്നു ശ്ലീഹന്മാരുടെ അനുസരണം. നിങ്ങള്‍ ലോകമെങ്ങും പോവുക (മര്‍ക്കോ:16,15), സുവിശേഷം പ്രസംഗിക്കുക(മര്‍ക്കോ:16,15), ഇതെന്റെ ഓര്‍മ്മയ്കായ്‌ ചെയ്യുക(ലൂക്കാ: 22,19), സ്നേഹിക്കുക(യോഹ:13,34) തുടങ്ങിയ ഇഷ്ടങ്ങള്‍ പാലിച്ച ശ്ലീഹന്മാരും സന്ന്യാസികളാണ്‌.


സന്ന്യാസ ജീവിതം നയിച്ച സ്നാപക യോഹന്നാന്‍, ഈശോയെ ലോകത്തിന്‌ വെളിപ്പെടുത്തിയാണ്‌ പിതാവിനെ അനുസരിച്ചത്‌.(യോഹ:1,19-34; 3,22). പഴയനിയമ വിശുദ്ധന്മാരും മരുഭൂമിയിലെ സന്ന്യാസവര്യന്മാരും സഭാപിതാക്കന്മാരും ദൈവത്തിന്റെ (സഭയുടെ) ഇഷ്ടം നിറവേറ്റി അനുസരണത്തിന്റെ പാഠങ്ങള്‍ പകര്‍ന്നവരാണ്‌. അതുപോലെ ഇഷ്ടം നിറവേറ്റലില്‍നിന്ന് അഥവാ അനുസരണത്തില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ തിരസ്കൃതരാവുന്ന വ്യക്തികളേയും (ഉദാ:സാവൂള്‍, സാംസണ്‍ മുതലായവര്‍)സമൂഹത്തേയും(ഇസ്രായേല്‍) പഴയനിയമത്തില്‍ കാണാം.


സഭയില്‍ ഒരു സന്ന്യാസിക്ക്‌ അനുസരണം എന്ന വ്രതം സഭയുടെ ഇഷ്ടം നിറവേറ്റലാണ്‌. സഭാപിതാക്കന്മാരിലും മരുഭൂമിയിലെ സന്ന്യാസിവര്യന്മാരിലും ഈ വ്രത നിഷ്ഠ കാണാം. തന്റെ ഇഷ്ടം മുഴുവന്‍ മാറ്റിവച്ച്‌ സഭയുടെ ഇഷ്ടമെന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടി മാത്രം ജീവിക്കുന്നവനാണ്‌ യഥാര്‍ത്ഥ സന്ന്യാസി അഥവാ സന്ന്യാസിനി. അവന്‌/അവള്‍ക്ക്‌ അനുസരണമെന്ന വ്രതം സഭയുടെ ഇഷ്ടത്തിന്റെ നിറവേറ്റല്‍ മാത്രമാണ്‌. സന്ന്യാസികളില്‍ നിന്നുമാത്രം മെത്രാന്മാരെ തിരഞ്ഞെടുത്തിരുന്ന ഒരു നല്ല കാലം നസ്രാണി സഭയ്ക്കുണ്ടായിരുന്നു. (Not from the so called congregations). ദൈവേഷ്ടത്തിനുവേണ്ടി തീക്ഷ്ണതയോടെ ജീവിക്കാന്‍ സന്ന്യാസിക്കാവും എന്നബോധ്യത്തില്‍ നിന്നായിരുന്നു ഈ തിരെഞ്ഞെടുപ്പുകള്‍.


അനുസരണകേട്‌ ഇഷ്ടക്കേടാണ്‌. അനുസരണത്തില്‍ അഥവാ ഇഷ്ടം നിറവേറ്റലില്‍ വെള്ളം ചേര്‍ക്കപ്പെടുമ്പോള്‍ സന്ന്യാസ ചൈതന്യത്തില്‍ വെള്ളം ചേര്‍ക്കപ്പെടുന്നു. സഭയുടെ ഇഷ്ടത്തില്‍ നിന്ന് സ്വന്തം ഇഷ്ടത്തിലേയ്ക്ക്‌ മാറുമ്പോള്‍ സന്ന്യാസി സന്ന്യാസിയല്ലാതാവുന്നു.


സൂനഹദോസ്‌ തീരുമാനങ്ങള്‍ സ്വന്തം ഇഷ്ട നിര്‍വ്വഹണത്തിന്‌ ഹാനികരമാകുമെന്ന് കാണുമ്പോള്‍ അത്‌ തിരസ്ക്കരിക്കുന്ന മെത്രാന്മാരും പുരോഹിതന്മാരും എങ്ങനെ സന്ന്യാസ ചൈതന്യമുള്ളവരാകും?


സ്വന്തം പ്രസ്ഥാനത്തിന്റെയും അഭ്യുദയകാംക്ഷികളുടെയും ഭൗതികഭാവിയുടെ സുരക്ഷിതത്ത്വത്തിനായി സഭയൂടെ ഇഷ്ടങ്ങള്‍ മൂടി വയ്ക്കുകയും അവഗണിക്കുകയും ഹനിക്കുകയും ചെയ്യുന്ന സന്ന്യാസ നാമധാരികള്‍ അനുസരണമെന്നപുണ്യത്തിന്റെ പാലകരാകുന്നതെങ്ങിനെ?


ദൈവജ്ഞാനമായ അറിവ്‌ ലാഭേച്ഛകളില്ലാതെ കൈമാറേണ്ട സന്ന്യാസി, തന്റെ സമൂഹത്തേയും പ്രസ്ഥാനത്തേയും കച്ചവടത്തിന്റെ വിലപേശലിലേയ്ക്ക്‌ വലിച്ചിഴയ്ക്കുമ്പോള്‍ മറയ്ക്കപ്പെടുന്നത്‌ "മരണം വരെ സഭയുടെ ഇഷ്ടം പാലിച്ചുകൊള്ളാം" എന്ന ഉറപ്പിന്റെ ലംഘനമല്ലേ?


സന്ന്യാസത്തെ ഇഷ്ടപ്പെടുന്നവരാകട്ടെ സന്ന്യാസികള്‍. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പുതുക്കപ്പെടുന്ന വ്രതം മാത്രമായി കുറയാതിരിക്കട്ടെ അനുസരണം. ചൈതന്യമുള്ളവരാകട്ടെ സന്ന്യാസികള്‍. സന്ന്യാസമുണ്ടാകട്ടെ സഭയില്‍.

Saturday, January 10, 2009

മാര്‍ഗ്ഗം


ത്‌ സ്വപ്നങ്ങളുടെ കൂട്ടമാണ്‌. അമ്മയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍. ഇവ കാണാനും പങ്കുവയ്ക്കാനും ഒപ്പം കൂടാറുള്ള കൊച്ചുകൂട്ടുകാരുടെ പ്രാര്‍ത്ഥനയാണീ സംരംഭം. ചിതറിക്കിടക്കുന്ന സ്വപ്നങ്ങളെ ഒരു ചരടില്‍ കോര്‍ത്തിണക്കാന്‍ ശ്രമിക്കുന്നത്‌ അവരാണ്‌. ഞാനാണ്‌ മാര്‍ഗ്ഗം (യോഹ,14;6) എന്നു പറഞ്ഞവനെ ഭാരതത്തിനു നല്‍കിയ മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗമാണ്‌(യോഹ, 20; 28) ധ്യാനവിഷയം. കാലങ്ങളും നൂറ്റാണ്ടുകളും മാര്‍ഗ്ഗവാസികള്‍ ഈ മാര്‍ഗ്ഗത്തില്‍ ചരിച്ചു. ശ്ലീഹായുടെ മിശിഹാനുഭവമാണീ മാര്‍ഗ്ഗത്തിന്റെ കാതല്‍. മാര്‍വാലാഹ്‌ ( എന്റെ കര്‍ത്താവേ എന്റെ ദൈവമേ) എന്ന ഉറച്ച വിളിയും ബോധ്യവുമാണ്‌ താതന്റെ മിശിഹാനുഭവത്തിന്റെ ഉള്ള്‌. ഈ മാര്‍ഗ്ഗത്തിലൂടെ സത്യമാര്‍ഗ്ഗമായ ഈശോമിശിഹായെ അവര്‍ കേട്ടും, കണ്ടും, തൊട്ടും അനുഭവിച്ചറിഞ്ഞു.


പക്ഷേ കാലമധ്യേ മാര്‍ഗ്ഗവാസികള്‍ക്ക്‌ മാര്‍ഗ്ഗഭ്രംശം വന്നു.( വരുത്തി?). സത്യമാര്‍ഗ്ഗത്തിന്റെ സൂക്ഷിപ്പിനും പരിപാലനത്തിനും പതിനാറാം നൂറ്റാണ്ടോടെ ഇടിവ്‌ വന്നു. അന്നുവരെ ഒന്നായിരുന്ന നസ്രാണികള്‍ പല മാര്‍ഗ്ഗം തേടി. അതുവരെ ഒരേവിശ്വാസം ഒരുമിച്ച്‌ ആഘോഷിക്കുകയും പ്രഘോഷിക്കുകയും ചെയ്തവര്‍ പല വിശ്വാസം പലരീതിയില്‍ ആഘോഷിക്കാനും പ്രഘോഷിക്കാനും തുടങ്ങി. ശക്തിപ്രകടനങ്ങളും ആള്‍ബലവും ഭൗതികസമ്പത്തിന്റെ കരുതലും 'വിശ്വസ'ത്തിന്റെ അളവുകോലുകളായി. ഈ മാര്‍ഗ്ഗഭ്രംശത്തില്‍നിന്ന് സത്യമാര്‍ഗ്ഗത്തിലേയ്ക്കുള്ള ഒരു തിരിച്ചുവരവാണ്‌ സ്വപ്നം. ഉദയം പേരൂര്‍ 'സൂനഹദോസിനും' കൂനങ്കുരിശു സത്യത്തിനും മുന്‍പുണ്ടായിരുന്ന നസ്രാണികളുടെ മിശിഹാനുഭവ പ്രഘാഷണത്തിലേയ്ക്ക്‌ ഒരു തിരിച്ചുപോക്ക്‌. കാണാന്‍ എളുപ്പവും പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഒരു സ്വപ്നമാണെന്നറിയാം. ഇന്ന് വിഭജിച്ച്‌ നില്‍ക്കുന്ന മാര്‍ത്തോമ്മാ മാര്‍ഗ്ഗവാസികള്‍ പാരമ്പര്യത്തിന്റെ സത്ത ഉള്‍ക്കൊണ്ട്‌, പഴമയുടെ അഴകറിഞ്ഞ്‌, ഒരേ ബലിപീഠത്തില്‍ ഒരേ അപ്പത്തില്‍ പങ്കുകാരാകുന്ന ദിനം.


ഈ സ്വപ്നം ഫലിപ്പിക്കുവാന്‍ അമ്മയുടെ സ്ഥാനത്തു നിന്നുകൊണ്ട്‌ കരുതലും സ്നേഹവും തിരുത്തലും നല്‍കേണ്ടത്‌ മാര്‍ത്തോമ്മാ നസ്രാണി സഭ (ഇന്നത്തെ സീറോ മലബാര്‍ സഭ)യാണെന്നറിയാം. ആ തിരിച്ചറിവാണ്‌ ഈ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നത്‌. അതിന്‌ വിളക്കായി മുന്നിലുള്ളത്‌ പുണ്യപിതാക്കന്മാരും. കരിയാറ്റില്‍ മാര്‍ യൗസേപ്പ്‌ മെത്രാപ്പോലീത്താ, പാറേമാക്കല്‍ തോമ്മാകത്തനാര്‍, പ്ലാസിഡച്ചന്‍ തുടങ്ങിയവരുടെ പ്രാര്‍ത്ഥനയും തീക്ഷ്ണതയും വിശുദ്ധിയുമാണ്‌ ഈ ശ്രമത്തില്‍ കരുത്ത്‌ നല്‍കുക. തികച്ചും സഭാത്മകമാകണം ഈ പങ്കുവയ്ക്കല്‍ എന്നാണ്‌ ആഗ്രഹം. അതുമാത്രമാണ്‌ നിബന്ധനയും.

പുളിമാവ്‌ പോലെയാകട്ടെ ചിന്തകള്‍.
ചവിട്ടിതാഴ്ത്തപ്പെട്ടിട്ടും കരുത്തോടെ വളര്‍ന്നുവരുന്ന ചെടിപോലെയാകട്ടെ സ്വപ്നങ്ങള്‍.
എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും മിശിഹാനുഭവമാകട്ടെ മാര്‍ഗ്ഗം.
ചവറപ്പുഴ ജയിംസച്ചന്‍