ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങൾ പോലെയാണ് അവകാശവും കടമയും. ഒന്ന് ഒന്നിനോട് ബന്ധപ്പെട്ടിരിക്കുന്നു. കടമയില്ലെങ്കിൽ അവകാശമില്ല. കടമ
മറക്കൽ അവകാശ ലംഘനമാണ്. ഒരു സീറോ മലബാർ പുരോഹിതൻ എന്ന
നിലയിൽ ഞാൻ എന്‍റെ കടമ മറക്കുമ്പോൾ പലരുടെയും അവകാശങ്ങൾ നഷ്ടപ്പെടുന്നു. അതിന്‍റെയർത്ഥം സമൂഹത്തിലെ ഓരോ വ്യക്തിയും താൻ ചെയ്യേണ്ട കടമകൾ ചെയ്യാതെ വരുമ്പോൾ സമൂഹത്തിൽ അവകാശങ്ങളും നീതിയും നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു. കടമകൾ ചെയ്യമ്പോൾ അതിന്‍റെ ഫലമായി അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു. അവകാശ ലംഘനം നീതികേടായിട്ടാണ് സഭയും
സമൂഹവും കരുതുന്നത്. അതായത് കടമ ചെയ്യാതെ മറ്റുള്ളവരുടെ അവകാശങ്ങൾ നഷ്ടപ്പെടുത്തുന്നത് നീതി നിഷേധമാണ്. "താമസിച്ച് ലഭിക്കുന്ന നീതി, അത് നിഷേധിക്കുന്നതിന് തുല്യമാണ്" എന്ന ചൊല്ല് പ്രശസ്തമാണല്ലോ. ഇന്ന് ലഭിക്കേണ്ട നീതി നാളെ ലഭിച്ചിട്ട് കാര്യമില്ല; അത് അവകാശം തടസ്സപ്പെടുത്തലാണ്: ഇന്ന് ചെയ്യേണ്ട കടമ നാളെ ചെയ്തിട്ട് കാര്യമില്ല; അത് അവകാശം നല്കാതിരിക്കലാണ്; നീതി നിഷേധിക്കലാണ്. കടമ മറക്കലിലൂടെയുള്ള നീതി
നിഷേധത്തിന്‍റെ ചില നേർ ചിത്രങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.
പതിനാറാം നൂറ്റാണ്ട് വരെ മാർത്തോമ്മാ നസ്രാണി സഭയുടെ തലവൻ അറിയപ്പെട്ടിരുന്നത് “ഇന്ത്യ മുഴുവന്‍റെയും മെത്രാപ്പോലിത്തായും കവാടവും” (Metropolitan of all
India) എന്നായിരുന്നു. അർക്കദിയാക്കോൻ അറിയപ്പെട്ടിരുന്നത് "ഇന്ത്യ മുഴുവന്‍റെയും അർക്കദിയാക്കോൻ" എന്നായിരുന്നു (Archdeacon of all India). അതായത് നസ്രാണി സഭ മുഴുവന്‍റെയും ആത്മീയവും ഭൗതീകവുമായ ശുശ്രൂഷാ നിർവ്വഹണത്തിനു പരിധിയോ, പരിമിതിയോ ഉണ്ടായിരുന്നില്ല. നസ്രാണികൾക്ക് ഇന്ത്യയിൽ എവിടെയും നസ്രാണി ചൈതന്യത്തിൽ ജീവിക്കാനും ആരാധന അനുഷ്ഠിക്കാനും അവകാശവും സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.
എന്നാൽ കാലം മാറിയപ്പോൾ നസ്രാണി സഭ പാശ്ചത്യസഭാ ഭരണത്തിൻ കീഴിൽ വന്നു, റോമൻ നിയമങ്ങളും ചട്ടങ്ങളും അടിച്ചേൽപ്പിക്കപ്പെട്ടു. നസ്രാണി സഭാ മക്കൾക്ക് സുവിശേഷ പ്രഘോഷണത്തിനും ആരാധനക്രമ ശുശ്രൂഷകൾക്കും അതിർ വരമ്പുകൾ സൃഷ്ടിക്കപ്പെട്ടു. അവർ അന്നത്തെ കേരളത്തിൽ മാത്രമായി ഒതുക്കപ്പെട്ടു. 1923-ലെ ഹയരാർക്കി പുന:സ്ഥാപനത്തിനു ശേഷവും തൽസ്ഥിതി തുടർന്നു. 1970 കൾക്ക് ശേഷം പുണ്യപിതാവായ പ്ലാസിഡച്ചന്‍റെ നിരന്തര ശ്രമഫലമായി കുറെ മാറ്റങ്ങൾ ഉണ്ടായെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ഥിതി മെച്ചമല്ല.
ഇന്ന് പൗരസ്ത്യ കത്തോലിക്കാ സഭകളിൽ വിശ്വസികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും (ഒന്നാം സ്ഥാനം യുക്രേനിയൻ സഭയ്ക്കാണ്) മിഷനറി ചൈതന്യത്തിൽ ഒന്നാം സ്ഥാനവും സീറോ മലബാർ സഭയ്ക്കുണ്ട്. ഈ സഭയിൽ നിന്ന് ധാരാളം മെത്രാന്മാരും വൈദീകരും, കന്യാസ്ത്രീ അമ്മമാരും സഹോദരീ സഭകളിൽ പ്രത്യേകിച്ച് ലത്തീൻ സഭയിൽ ശുശ്രൂഷ നിർവ്വഹിക്കുന്നുണ്ട്. അതോടൊപ്പം സീറോ മലബാർ വിശ്വാസികളുടെ വലിയൊരു കുടിയേറ്റം ഭാരതത്തിന്‍റെ ഇതരഭാഗങ്ങളിലേയ്ക്കും ഭാരതത്തിനു പുറത്തേയ്ക്കും കഴിഞ്ഞ അരനൂറ്റാണ്ടായി നടക്കുന്നുണ്ട്. (ഉദാ: ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, കൽക്കട്ട, ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, അമേരിക്ക etc...)
STATISTICS OF SYRO-MALABAR CATHOLICS
OUTSIDE ANY SYRO-MALABAR DIOCESE
In India
|
City
|
Nos
|
Ahmedabad
|
15000
|
Ajmir
|
1250
|
Akola
|
600
|
Allahabad
|
1700
|
Ambikapur
|
900
|
Amravati
|
550
|
Ankleshwar
|
3500
|
Aurangabad
|
600
|
Bangalore
|
80000
|
Baroda
|
2800
|
Bhilai
|
1250
|
Bhopal
|
4500
|
Bilaspur
|
1400
|
Chennai
|
59800
|
Daman
|
250
|
Dharmapuri
|
1220
|
Durg
|
700
|
Durgapur
|
1400
|
Eluru
|
670
|
Goa
|
1625
|
Guntur
|
400
|
Hyderabad
|
20000
|
Indore
|
5400
|
Jabalpur
|
2300
|
Jaipur
|
5100
|
Jalgaon
|
450
|
Jamshedpur
|
2000
|
Kanker
|
100
|
Katni
|
250
|
Kazipet
|
500
|
Khargon
|
300
|
Kolkota
|
7500
|
Lucknow
|
1250
|
Nagpur
|
3400
|
Patna
|
2200
|
Pondicherry
|
950
|
Raipur
|
2450
|
Ratlam
|
100
|
Salem
|
1050
|
Silvassa
|
450
|
Srikakulam
|
600
|
Surat
|
3200
|
Trichy
|
2650
|
Umergaon
|
100
|
Vapi
|
500
|
Vijayawada
|
13000
|
Total
|
245395
|
|
Outside India
|
|
Country
|
Nos
|
|
Australia
|
35018
|
|
Austria
|
2900
|
|
France
|
3000
|
|
Germany
|
5280
|
|
Italy
|
10000
|
|
New Zealand
|
850
|
|
Switzerland
|
2500
|
|
UK
|
|
|
England
|
17000
|
|
Northern Ireland
|
1800
|
|
Scotland
|
2250
|
|
AFRICAN COUNTRIES
|
|
|
South Africa
|
1600
|
|
Uganda
|
320
|
|
Tanzania
|
480
|
|
Other Countries
|
6000
|
|
ASIA
|
|
|
Gulf
|
|
|
Saudi Arabia
|
190000
|
|
Bahrain
|
7000
|
|
Doha-Qatar
|
20000
|
|
Kuwait
|
40000
|
|
Oman
|
41000
|
|
UAE
|
110000
|
|
OTHER ASIAN COUNTRIES
|
|
|
Singapore
|
4000
|
|
Malaysia
|
340
|
|
Other Countries
|
15000
|
|
Total
|
522238
|
|
|
|
|
http://www.syromalabarchurch.in/migrants.php (accessed on 03-01-2013)
ഇത്തരംസ്ഥലങ്ങളിൽ തങ്ങൾ ജനിച്ചു വളർന്ന സഭാരീതികൾക്കനുസരിച്ചുള്ള ശുശ്രൂഷകൾ ലഭിക്കുക, എന്നത് അവരുടെ അവകാമാണ്. എന്നാൽ ഇവർക്ക് ഈ അവകാശം പൂർണ്ണമായും ലഭ്യമാക്കുന്നുണ്ടോ എന്നു വിലയിരുത്തുമ്പോൾ "ഇല്ല" എന്നതാണ് സത്യസന്ധമായ ഉത്തരം. രണ്ടു കാരണങ്ങൾക്കൊണ്ടാണ് കേരളത്തിനുപുറത്തുള്ള സീറോ മലബാർ വിശ്വാസികൾക്ക് തങ്ങളുടെ തനതായ ആരാധനക്രമാനുഷ്ഠാനങ്ങൾക്ക്
അനുസരിച്ചുള്ള ആദ്ധ്യാത്മികതയിൽ ജീവിക്കാൻ
സാധിക്കാത്തത്.
കാരണം 1. കേരളത്തിന് പുറത്ത് സീറോ മലബാർ വിശ്വാസികൾ ധാരാള മുള്ളിടത്ത് ഇടവക, രൂപതാ സവിധാനങ്ങൾ ഉത്തരവാദിത്വപ്പെട്ടവർ ആനുവദിച്ച് തരുന്നില്ല.
കാരണം 2. ഇങ്ങിനെ ഇടവക,രൂപതാ സംവിധാനങ്ങൾ
ലഭ്യമായിട്ടുള്ള സ്ഥലങ്ങളിൽ
തങ്ങളുടെ സഭയുടെ തനതായ പാരമ്പര്യം സംരക്ഷിക്കാൻ ഉത്തരവാദി ത്വപ്പെട്ടവർ വിമുഖത കാണിക്കുന്നു.
മുകളിൽ പറഞ്ഞ രണ്ടു കാരണങ്ങളും യഥാർത്ഥത്തിൽ കടമകൾ ചെയ്യാതിരിക്കലാണ്. കടമകൾ ചെയ്യേണ്ടവർ ചെയ്യാതെ വരുമ്പോൾ, അവകാശങ്ങൾ നഷ്ടപ്പെടുന്നതിന്‍റെയും ഉത്തമ ഉദാഹണങ്ങളാണിവ. ഓരോന്നും അല്പം വിശദമായി പരിശോദിക്കാൻ ശ്രമിക്കാം.
1.
ഇടവക രൂപതാ സംവിധനങ്ങൾ അനുവദിക്കാത്തത് നീതി നിഷേധമാണ്....
ഇതെങ്ങിനെയാണ് നീതി നിഷേധമാകുന്നത് എന്ന് നോക്കാം.
a.
ഒന്നാമതായി ഒരു ഇന്ത്യൻ പൗരന് ഇന്ത്യയിൽ എവിടെയും താൻ വിശ്വസിക്കുന്ന മതചട്ടങ്ങൾക്കനുസരിച്ച് ജീവിക്കാനും ആരാധന നടത്താനുമുള്ള സ്വാതന്ത്യവും അവകാശവും ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. അതിനാൽ കേരളത്തിന് പുറത്ത് താമസിക്കുന്ന സീറോ മലബാർ വിശ്വാസികൾക്ക് അർഹമായ ആരാധനക്രമ സ്വാതന്ത്ര്യം ആരെങ്കിലും നിഷേധിച്ചാൽ അത് ഭരണഘടന നൽകുന്ന അവകാശം നിഷേധിക്കലാണ്. സീറോ മലബാർ സഭയ്ക്ക് ഈ എതിർപ്പ് ഇന്ത്യയിൽ നേരിടേണ്ടി വരുന്നത് സഹോദരീ സഭായായ ലത്തീൻ സഭയിലെ ചില അധികാരികളിൽ നിന്നാണ് എന്നുള്ളത് വളരെ വേദനയുളവാക്കുന്ന ഒന്നാണ്. യഥാർത്ഥത്തിൽ ലത്തീൻ സഭ ഇന്ത്യയിൽ വരുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പേ ഇന്ത്യയിൽ കത്തോലിക്കരും കത്തോലിക്കാ വിശ്വാസവും ഉണ്ടായിരുന്നുവെന്നും അവരാണ് ഇന്നത്തെ സീറോ മലബാറുകാരെന്നും അറിഞ്ഞിട്ടും എന്തേ
ഇങ്ങിനെ പെരുമാറുന്നു?.
b.
രണ്ടാമതായി, കത്തോലിക്കാ സഭയുടെ കാനൻ നിയമ സംഹിതകൾ, ഒരോ വ്യക്തിസഭയിലെ അംഗങ്ങളും തങ്ങളുടെ തനയതായ ആരാധനക്രമനുഷ്ഠാനങ്ങൾക്കനുസരിച്ച് ജീവിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടികാണിക്കുന്നതിനൊപ്പം, ലോകത്തിലെവിടെ ആയിരുന്നാലും സ്വന്തം റീത്തിൽ ആരാധനക്രമാനുഷ്ടാനങ്ങൾ നടത്തുകയെന്നത് അവരുടെ അവകാശമാണെന്നും, അതിന് നടപടികൾ സ്വീകരിക്കേണ്ടത് സഭാധികാരികളുടെ കടമയാണെന്നും ഉറപ്പിച്ച് പറയുന്നു.
ഉദാഹരണത്തിന്,
പൗരസ്ത്യ കാനൻ നിയമ സംഹിത:
നമ്പർ 17.
“The Christian Faithful have the right to worship God according to the
prescriptions of their own Church Sui
Iuris, and to follow their own form of spiritual life accord with the
teaching of the church” (CCEO 1990)
പശ്ചാത്യ കാനൻ നിയമ സംഹിത:
നമ്പർ 214. “The
Christian faithful have the right to worship God according to the prescripts of
their own rite approved by the legitimate pastors of the Church and to follow
their own form of spiritual life so long as it is consonant with the doctrine
of the church” (CIC 1983)
പൗരസ്ത്യ പാശ്ചാത്യ കാനൻ നിയമ സംഹിതകളിലെ ഒരോ ഉദാഹരണങ്ങൾ മാത്രം ചൂണ്ടികാണിച്ചു എന്നേയുള്ളു. വ്യക്തി സഭകളുടെ ആരാധന ക്രമ സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്ന മറ്റ് കാനനുകളും ഈ നിയമസംഹിതകളിൽ ഉണ്ട്. കത്തോലിക്കാ സഭയുടെ Official written laws ആണ് പൗരസ്ത്യ പാശ്ചാത്യ നിയമ സംഹിതകൾ. ഈ നിയമ സംഹിത പ്രകാരം ഇടവക,രൂപതാ സംവിധാനങ്ങൾ അവകാശപ്പെട്ട പ്രവാസി സീറോ മലബാർ വിശ്വാസികൾക്ക് അത് നിഷേധിക്കലല്ലേ ഇപ്പോൾ നടക്കുന്നത്. അതായത് നഗ്നമായ നിയമ ലംഘനം. നിയമങ്ങൾ പാലിക്കാനും പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും ചുമതലപ്പെട്ടവർ തങ്ങളുടെ കടമ നിർവ്വഹിക്കാതെ വരുമ്പോഴുള്ള നീതി നിഷേധമാണ് ഇവിടെ നടക്കുക.
c.
മൂന്നാമതായി രണ്ടാം വത്തിക്കാൻ കൗൺസിലിന്‍റെ പ്രമാണരേഖകളും ഒരോ വ്യക്തി സഭയ്ക്കുമുള്ള ആരാധനക്രമാനുഷ്ഠാന സ്വാതന്ത്ര്യത്തെ എടുത്ത് പറയുന്നുണ്ട്. ഉദാ: പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചുള്ള ഡിക്രി നമ്പർ 3,4: നമ്പർ 4- ലിൽ ഇപ്രകാരം കാണുന്നു: “provision
must be made therefore everywhere in the world to protect and advance all these
individual churches. For this purpose, each should organize its own parishes
and hierarchy, where the spiritual good of the faithful requires it” (O E. 4)
മെത്രാന്മാരെക്കുറിച്ചുള്ള ഡിക്രിയിൽ കാര്യങ്ങൾ കുറെകൂടി വ്യക്തമാണ്(Christus Dominus 23.
തന്‍റെ രൂപതാതിർത്തിയിൽ മറ്റ് വ്യക്തി സഭകളിൽപ്പെട്ട വിശ്വാസികൾ ഉണ്ടെങ്കിൽ, അവരുടെ ആരാധനക്രമ പാരമ്പര്യത്തിനനുസരിച്ച് ജീവിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കേണ്ടത് പ്രസ്തുത മെത്രാന്‍റെ കടമയാണെന്നും; പ്രസ്തുത സഭയിൽ നിന്ന് ഒരു മെത്രാനെയോ ആവശ്യമെങ്കിൽ അവർക്കായി ഒരു രൂപതയോ സ്ഥാപിക്കാൻ local hierarchy മുൻകൈ എടുക്കണം എന്നും വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു.
ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. സഭാനിയമങ്ങളും കൗൺസിൽ പ്രമാണരേഖകളും വിഭാവനം ചെയ്യുന്ന അവകാശങ്ങൾ പ്രവാസി സീറോ- മലബാർ വിശ്വാസികൾക്ക് ലഭിക്കുന്നില്ല. കടമ ചെയ്യേണ്ടവർ ചെയ്യാതിരിക്കുന്നതുകൊണ്ടല്ലേ ഇങ്ങനെ സംഭവിക്കുന്നത്. ഇതിന് ദയനീയമായ മറ്റൊരു വശം കൂടിയുണ്ട്. മാർത്തോമ്മാ ശ്ലീഹായുടെ പിൻഗാമിയും ഇന്ത്യയുടെ പാത്രിയാർക്കീസും എർണാകുളം അങ്കമാലി മെത്രാപ്പോലിത്തായുമായ സീറോ-മലബാർ സഭാ തലവൻ മുകളിൽ ചർച്ച ചെയ്ത അവകാശങ്ങൾ നേടിയെടുക്കാൻ വത്തിക്കാനിലെ ഓഫീസുകൾ കയറിയിറങ്ങുന്നു.
ഞങ്ങളെ രൂപത സ്ഥാപിക്കാൻ അനുവദിക്കൂ എന്ന്പേക്ഷിച്ച് ഇന്ത്യയിലെ ലത്തീൻ ഹയരാർക്കിയുമായി ചർച്ച നടത്തുന്നു. ഒരു സീറോ മലബാർ വിശ്വാസിയെ സംബന്ധിച്ചിടത്തോളം വേദനയുളവാക്കുന്ന കാര്യം തന്നെയാണിത്. കാരണം ഒരിക്കലും അവസാനിക്കാത്ത ചർച്ചയും യാചനയുമാണിത്. സംഭവിക്കുന്നത് അനീതിയാണെന്ന് ബോധ്യമായിട്ടും, അത് തിരുത്താൻ ബാധ്യസ്ഥരായവർ അതിന് മുതിരുന്നില്ല എന്ന് വ്യക്തമായിട്ടും എന്തിനാണിങ്ങനെ പ്രഹസന ചർച്ചകൾ. ഫലം കാണാത്ത ചർച്ചകൾ മതി; ഇനി പ്രവൃത്തിയാണാവശ്യം. ഇത്തരം പ്രഹസന ചർച്ചകൾ തുടരുമ്പോൾ നഷ്ടപ്പെടുന്നത് ഒരു തലമുറയാണ്. കാരണം ഇന്ന് കിട്ടേണ്ട നീതി നാളെ കിട്ടിയിട്ട് കാര്യമില്ലല്ലോ. അത് മനസ്സിലാക്കുന്നവർ ചുരുക്കമാണെന്ന് മാത്രം.
എന്തുകൊണ്ടാണ് ഇത്തരം അനീതികൾ സഭയിൽ തുടരുന്നത്. എന്തുകൊണ്ടാണ് മുൻകൈ എടുക്കേണ്ട വത്തിക്കാൻ ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുകയും ചടുല നീക്കങ്ങൾ നടത്താതിരിക്കുകയും ചെയ്യുന്നത്. കടമ നിർവ്വഹണത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നതെന്താണ് എന്ന് മനസ്സിലാകുന്നില്ല. ഇതിന് പ്രതിവിദി ഒന്നേ ഉള്ളു. സീറോ മലബാർ സഭ തങ്ങളുടെ ശക്തി തിരിച്ചറിയണം. ഒരുമിച്ച് നിൽക്കണം. "ദൈവവിളി" ദാനം ചെയ്യുന്ന വെറുമൊരു "ഫാക്ടറി" ആയി സീറോ മലബാർ സഭയെ ആരും കണക്കാക്കാൻ ഇനി അനിവദിക്കരുത്. അതിന് വേണ്ടത് ഉറച്ച കാൽ വെയ്പ്പാണ്. നമ്മുക്ക് വത്തിക്കാനിൽ നിന്ന് വേണ്ടത് ഇടവകയും, രൂപതയും ആരാധനാ സ്വാതന്ത്ര്യവുമാണ്. ഈ ബോധ്യം ആദ്യം സീറോ മലബാർ സൂനഹദോസ് പിതാക്കന്മാർക്ക് ഉണ്ടാകണം. അത് വത്തിക്കാനെ ബോധ്യപ്പെടുത്തണം. സീറോ മലബാർ പിതാക്കന്മാർ റോമിലെത്തുന്നത് പൈസയ്ക്കും, പ്രൊജക്റ്റിനും അല്ല അർഹതപ്പെട്ട അവകാശങ്ങൾ ചോദിച്ച് വാങ്ങാനാണെന്ന് വത്തിക്കാന് മനസ്സിലാകുമ്പോൾ കടമകൾ ചെയ്യപ്പെടും അവകാശങ്ങൾ സംരക്ഷിക്കപ്പെടും.
2. സഭയുടെ തനതായ പാരമ്പര്യങ്ങൾ സംരക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ
തയ്യാറാകാത്തത് നീതി നിഷേധമാണ്....
കേരളത്തിന് പുറത്തുള്ള സീറോ മലബാർ വിശ്വാസികൾക്ക് തങ്ങളുടെ തനതായ ആരാധനക്രമാനുഷ്ഠാനങ്ങൾക്കനുസരിച്ച് ഉള്ള അദ്ധ്യാത്മികതയിൽ ജീവിക്കാൻ സാധിക്കാത്തതിന്‍റെ ഒന്നാമത്തെ കാരണവും അതിന്‍റെ വിശദീകരണവുമാണ് നാം മുകളിൽ കണ്ടത്. ഇതിന് മറ്റോരു കാരണം കൂടിയുണ്ട്.
സീറോ മലബാർ സഭാ തലവന്മാർ കാലാകലങ്ങളായി ചോദിച്ച് വാങ്ങിയ പ്രവാസി രൂപതകളിലും ഇടവകളിലും മുകളിൽ സൂചിപ്പിച്ച മാതിരിയുള്ള കടമ മറക്കലും നീതി നിഷേധിക്കലും നടക്കുന്നുണ്ട്.
സീറോ മലബാർ സഭ തന്‍റെ മക്കൾക്ക് വേണ്ടി ഇടവകളും രൂപതകളും ആരാധനാ സ്വാതന്ത്ര്യവും ചോദിക്കുന്നത്, ഈ സഭയുടെ തനതായ ആദ്ധ്യാത്മികത പിൻ തുടരാനാണ്. മറ്റ് സഭകളെ അനുകരിക്കാനല്ല. പക്ഷേ വളരെ ദുഃഖത്തോടെ പറയട്ടെ പല പ്രവാസി സീറോ മലബാർ രൂപതകളിലും ഇടവകകളിലും ആരാധനക്രമ തനിമ സംരക്ഷണത്തിൽ വളരെ നിരുത്തരവാദിത്വപരമായ പ്രവണതയാണ് കാണുന്നത്. പേര് വെളിപ്പെടുത്തുന്നില്ലെങ്കിലും പലയിടത്തും നടക്കുന്ന ആരാധനക്രമ അപജയങ്ങൾക്ക് ചില ഉദാഹരണങ്ങൾ നൽകാനാവും. ഇവയാകട്ടെ കടമകൾ ചെയ്യാതിരിക്കുന്നത്കൊണ്ട് സംഭവിക്കുന്നതുമാണ്.
a.
മലയാളം കുർബാന; മലയാളം പള്ളി; മലയാളം ഇടവക. സീറോ മലബാർ സഭയെക്കുറീച്ച് ചില പ്രവാസി "കേൾവി" കളാണിവ. ഒന്നാമതായി മനസ്സിലാക്കേണ്ടത് സീറോ മലബാർ സഭ ഒരു ഭാഷാ ഗ്രൂപ്പോ, ഒരു ethnic ഗ്രൂപ്പോ അല്ല എന്നതാണ്.
മലയാളം എന്നത് ഈ സഭയിലെ ഭൂരിപക്ഷം സംസാരിക്കുന്ന ഭാഷയും ആരാധനക്രമ പരികർമ്മങ്ങൾക്കുപയോഗിക്കുന്ന പല ഭാഷകളിൽ ഒന്നു മാത്രവുമാണ്. അതുകൊണ്ട് ഈ സഭ കേരളത്തിന് പുറത്തുള്ള വെറും "മലയാള സഭ" അല്ല. "മലയാളം കുർബാന" അല്ല പിന്നെയോ "സീറോ മലബാർ കുർബാനയാണ്". "മലയാളം പള്ളിയല്ല" പിന്നെയോ "സീറോ മലബാർ പള്ളിയാണ്". "മലയാളം ഇടവകയല്ല" പിന്നെയോ "സീറോ മലബാർ ഇടവകയാണ്"
b.
സൂനഹദോസ് തീരുമാന പ്രകാരമുള്ള കുർബാനയർപ്പണം. 1999-ലെ സൂനഹദോസ് തീരുമാനപ്രകാരമുള്ള കുർബാനയർപ്പണത്തിൽ നിന്നുള്ള "വിടുതൽ" കേരളത്തിലെ ചില രൂപതകൾക്ക് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. അതായത് പ്രവാസി രൂപതകളിലും ഇടവകകളിലും കുർബാനയർപ്പണം സൂനഹദോസ് തീരുമാന പ്രകാരം ആയിരിക്കണം. ഇത് പലയിടത്തും സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മനസ്സും ബോധ്യവും ഉണ്ടെങ്കിൽ ഇതൊക്കെ സാധിക്കവുന്നതേ ഉള്ളൂ.
c.
തക്സാ വെറും “സ്റ്റെപ്പിനി”. പലയിടത്തും തക്സാ വെറും “സ്റ്റെപ്പിനി” ആണ് കുർബാനയിൽ തക്സായിൽ ഇല്ലാത്ത പ്രാർത്ഥനകൾ, പാട്ടുകൾ മുതലായവ. കുർബാന അർപ്പിക്കുന്നവർ കാര്യസ്ഥന്മാർ ആണ്; ഉടയോന്മാരല്ല. കാര്യസ്ഥൻ എന്ന കടമ ചെയ്യാതിരിക്കുമ്പോൾ അവകാശ ലംഘനമാണ് ഉണ്ടാകുക.
d.
കുർബാനയ്ക്കിടയിൽ ആരതിയും നൃത്തവും ചില പ്രവാസി സീറോ മലബാർ കുർബാനകളിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ്. സാംസ്കാരികാനുരൂപണത്തിന്‍റെ പേരിൽ കുർബാനയിൽ എന്തു തോന്ന്യാസവും കാണിക്കാം എന്ന അവസ്ഥ. ഇങ്ങനെ പോയാൽ കുർബാനയ്ക്കിടക്ക് കളരിപ്പയറ്റും, കഥകളിയും, തിരുവാതിരയും ചിലർ നടത്തിയാൽ അതിൽ അതിശയിക്കാനില്ല.
e.
സീറോ മലബാർ തിരുവസ്ത്രങ്ങൾ ഉപയോഗിക്കാനുള്ള വിമുഖത. സീറോ മലബാർ ആരാധനക്രമം പരികർമ്മം ചെയ്യേണ്ടത് ഈ സഭയുടെ തിരു വസ്ത്രങ്ങൾ ഉപയോഗിച്ചാണ്. പക്ഷെ പ്രസ്തുത കടമ നിർവ്വഹിക്കാൻ പലരും വിമുഖത കാണിക്കുന്നത് നേരിൽ കണ്ടിട്ടുണ്ട്.
f.
പ്രവാസി സീറോ മലബാർ പള്ളികളുടെ നിർമ്മാണത്തിൽ പലപ്പോഴും സഭാ പാരമ്പര്യത്തിന്റെ ഘടന കാണുന്നില്ല . പലയിടത്തും മറ്റു സഭകളെ അനാവശ്യമായി അനുകരിക്കുന്ന പ്രവണതയുണ്ട്. മാർത്തോമ്മാ സ്ലീവയും ബേമ്മായും വളരെ പെട്ടന്ന് “അപ്രത്യക്ഷമാകുന്ന” ഒരു “വിദ്യ” ഒരു പ്രവാസി രൂപതയിൽ കണ്ടുപിടിച്ചു എന്ന് കേട്ടു. അവിടെ മാർത്തോമ്മാ സ്ലീവയും, ബേമ്മയും മദ്ബഹാ വിരിയുമൊക്കെ ചുമ്മാ “അപ്രത്യക്ഷ്മാകുന്നത്രെ”!!!!!.
പ്രവാസി സീറോ മലബാർ കൂട്ടായ്മകളിൽ കടമ മറന്നു പ്രവർത്തിക്കുന്നതുകൊണ്ട് സംഭവിക്കുന്ന ചില നീതി നിഷേധങ്ങൾ മാത്രമാണിവിടെ ചൂണ്ടിക്കാണിച്ചത്.എങ്കിലും തനിമയും പാരമ്പര്യവും കാത്തുപരിപാലിക്കുന്ന പ്രവാസി സീറോ മലബാർ കൂട്ടായ്മകലും ഉണ്ട് എന്നത് എടുത്ത് പറയേണ്ടതാണ്.
എന്താണ് പ്രതിവിദി?
രണ്ടു തരത്തിലുള്ള നീതി നിഷേധങ്ങളാണ് നാമിവിടെ കണ്ടത്. രണ്ടും കടമ മറക്കലിന്‍റെ ഫലമായുള്ളതാണ്. ഇടവകയും രൂപതയും ആരാധനാ സ്വാതന്ത്ര്യവും അനുവദിക്കുക എന്ന കടമ ചിലർ മറക്കുന്നു. അനുവദിച്ച് കിട്ടുന്നിടത്ത് തനിമയനുസരിച്ച് ജീവിക്കുക എന്ന കടമ ചിലർ മറക്കുന്നു. രണ്ടിന്‍റെയും പരിണിതഫലം ഒന്നുതന്നെ അവകാശ ലംഘനം അഥവാ നീതി നിഷേധം. രണ്ടിന്‍റെയും ഫലം അനുഭവിക്കുന്നതും ഒരു കൂട്ടർ തന്നെ പ്രവാസി സീറോ മലബാർ വിശ്വാസികൾ.
പ്രതിവിദി ഒന്നേയുള്ളൂ ഓരോരുത്തരും തങ്ങളുടെ കടമ നിർവ്വഹിക്കുക. പ്രവാസി സീറോ മലബാറുകാർക്ക് ഇടവക രൂപതാ സംവിധാനങ്ങൾ അനുവദിക്കുക എന്ന കടമ വത്തിക്കാൻ ഉടൻ നിർവ്വഹിക്കുക. അതിന് തടസ്സം നിൽക്കാതിരിക്കുക എന്ന കടമ local Latin hierarchy സ്വീകരിക്കുക. ഈ ഒരു ബോധ്യത്തിലേയ്ക്ക് വത്തിക്കനെ നയിക്കുക എന്ന കടമ പ്രവൃത്തികളിലൂടെ സീറോ മലബാർ സൂനഹദോസ് പിതാക്കന്മാർ നിർവ്വഹിക്കുക. അനുവദിച്ചു കിട്ടിയിരിക്കുന്ന ഇടവകളിലും രൂപതകളിലും സഭാ തനിമ സംരക്ഷിച്ചുകൊണ്ടുള്ള ആദ്ധ്യാത്മികതയിൽ ജീവിക്കുക എന്ന കടമ പ്രവാസി മെത്രാന്മാരും വൈദീകരും കന്യാസ്ത്രീ അമ്മമാരും ചെയ്യുക.അവസാനമായി വിദേശത്ത് പഠിക്കുകയും ശുശ്രൂഷ ചെയ്യുകയും ചെയ്യുന്ന സീറോ മലബാർ വൈദീകർ, ശെമ്മാശ്ശന്മാർ,
കന്യാസ്ത്രീ അമ്മമാർ എന്നിവർ മാതൃസഭയോട് കൂടുതൽ തുറവി കാണിക്കുക. തങ്ങളെ വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും അയച്ചത് സീറോ മലബാർ സഭയാണ് എന്ന ബോധ്യം വളർത്തുക.തങ്ങളുടെ ആദ്ധ്യാത്മികത സീറോ മലബാർ സഭയിൽ നിന്നാണ് കിട്ടിയതു എന്ന് മനസ്സിലാക്കുക. തങ്ങൾ പടിക്കുന്നതും ജോലി ചെയ്യുന്നതും ഈ സഭയുടെ പേരിലാണെന്നും,സഭയുടെ തനിമ സംരക്ഷിക്കാൻ താൻ കടപ്പെട്ടവനാണെന്നും ഓരോരുത്തരും കരുതുക. അങ്ങനെ പുറത്ത് പഠിക്കുന്ന ശുശ്രൂഷ ചെയ്യുന്ന വൈദീകരും ശെമ്മാശ്ശന്മാരും കന്യാസ്ത്രീ അമ്മമാരും തങ്ങളുടെ മാതൃസഭയോട് തങ്ങൾക്കൊരു കടമയുണ്ടെന്നും ആ കടമ ചെയ്യുമ്പോൾസഭയുടെ അവകാശവും നീതിയും സംരക്ഷിക്കപ്പെടും എന്നുള്ള ബോധ്യം വളർത്തിയെടുക്കുക.
ഈശോയിൽ സ്നേഹപൂർവ്വം
ചവറപ്പുഴ ജയിംസച്ചൻ