കര്‍ദ്ദിനാള്‍ സ്ഥാനാരോഹണ വേളയില്‍ മാര്‍ത്തോമാ നസ്രാണി സഭയുടെ തനിമയും വ്യക്തിത്വവും അല്പമെങ്കിലും വെളിവാക്കുന്ന ശുശ്രുഷാ വസ്ത്രങ്ങളും കൈസ്ളീവയും ധരിക്കാന്‍ തയ്യാറായ മാര്‍ത്തോമ്മാ നസ്രാണി സഭയുടെ വലിയ മേല്പട്ടക്കാരന് മാര്‍ ഗീവര്‍ഗ്ഗീസ് ബാവായ്ക്ക് മാര്‍ഗ്ഗം കുടുംബത്തിന്റെ പ്രാര്‍ത്ഥനാശംസകള്‍. സീറോ മലബാര്‍ സഭയ്ക്ക് പൌരസ്ത്യ പാരമ്പര്യത്തിലധിഷ്ടിതമായ തനിമയും പാരമ്പര്യവും ഉണ്ടെന്നും, അതുല്ല്യമായ ഈ തനിമ വീണ്ടെടുത്ത് നില നിര്‍ത്താന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അങ്ങ് ഇതിലൂടെ ഇന്നലെ റോമില്‍ വ്യക്തമാക്കൂ കയായിരുന്നു.കല്ലും മുള്ളും നിറഞ്ഞ ഈ ശൂശ്രൂഷ കര്‍ത്താവിന്റെ ഇഷ്ടപ്രകാരം നിറവേറ്റാന്‍ സാധിക്കട്ടെയെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.